കൊച്ചി: ശബരിമലയിലെ പാത്രം വാങ്ങൽ തട്ടിപ്പുകേസിൽ ദേവസ്വം ബോർഡ് സെക്രട്ടറിയെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന ദേവസ്വം മന്ത്രിയുടെ നിർദേശത്തിനെതിരേ ബോർഡ് സെക്രട്ടറി വി.എസ്. ജയകുമാർ നൽകിയ ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.
ഇന്നലെ ഹർജി സിംഗിൾബെഞ്ചിന്റെ പരിഗണനയ്ക്കാണ് വന്നത്. എന്നാൽ ദേവസ്വം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ചുള്ള സാഹചര്യത്തിൽ ഹർജി അങ്ങോട്ടു മാറ്റാൻ നിർദേശിക്കുകയായിരുന്നു. ജയകുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്താൻ സാഹചര്യമൊരുക്കണമെന്ന് മേയ് 11 നാണ് മന്ത്രി ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്തെഴുതിയത്.
ഹർജി ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു
12:31 AM May 24, 2017 | Deepika.com