മാർ ക്രിസോസ്റ്റത്തിന് സ്വീകരണം നല്കി
12:24 AM May 24, 2017 | Deepika.com
കൊച്ചി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മാർത്തോമാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് (കെസിസി) സ്വീകരണം നല്കി. വൈഎംസിഎ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്തു. കെസിസി സംസ്ഥാന കോ-ഓർഡിനേറ്റർ ജേക്കബ് മണ്ണാറപ്രായിൽ കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനശ്രമങ്ങൾ ഊർജിതമാക്കണമെന്ന് കെസിസി സർക്കാരിനോട് ആവശ്യപ്പെട്ടു.