ചപ്പാത്തിയന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതി മരിച്ചു
12:24 AM May 24, 2017 | Deepika.com
കാട്ടൂർ(ഇരിങ്ങാലക്കുട): ചപ്പാത്തി യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതി മരിച്ചു. സ്വന്തമായി നടത്തുന്ന ചപ്പാത്തി നിർമാണ യൂണിറ്റിൽ മാവു കുഴയ്ക്കുന്ന യന്ത്രത്തിലാണ് ചുരിദാറിന്റെ ഷാൾ കുടുങ്ങിയത്.കാറളം കിഴുത്താണി കൊച്ചുകുളം വീട്ടിൽ സന്ദീപിന്റെ ഭാര്യ സുഗന്ധി(28)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു കാട്ടൂർ ബസാറിലെ ഇവരുടെ ചപ്പാത്തിനിർമാണ യൂണിറ്റിൽവച്ചാണ് അപകടം സംഭവിച്ചത്. ഈ സമയം കടയിൽ സുഗന്ധി മാത്രമാണ് ഉണ്ടായിരുന്നത്. ഭർത്താവ് സന്ദീപ് കടകളിൽ ചപ്പാത്തി വിൽക്കുന്നതിനായി പോയിരിക്കുകയായിരുന്നു. യുവതിയുടെ ശബ്ദം കേട്ട് സമീപത്തെ കടക്കാർ ഓടിയെത്തി യൂണിറ്റി ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാഴ്ച മുമ്പാണ് ചപ്പാത്തിനിർമാണ യൂണിറ്റ് ആരംഭിച്ചത്. സംസ്കാരം ഇന്ന്. മക്കൾ: അർച്ചന, നന്ദു. സുഗന്ധി.