കൊച്ചി: ധന്‍ബാദ് - ആലപ്പി എക്സ്പ്രസില്‍ ഏഴു കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. ഇടുക്കി പന്നിയാര്നിരപ്പ് കുളത്തുംമുറിയില് രതീഷി(35)നെയാണ് റെയില്‍വേ പോലീസിന്റെ സ്പെഷന്‍ സ്ക്വാഡ് പിടികൂടിയത്.
പ്ലാസ്റ്റിക് കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഏഴു കിലോയോളം വരുന്ന കഞ്ചാവ് എറണാകുളം റെയില്‍വേ ഡിവൈഎസ്പി സേവ്യര്‍ സെബാസ്റ്റ്യന്‍, എസ്ഐ കെ.ടി രഘു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ട്രെയിന്‍ പരിശോധനയ്ക്കിടെയാണ് പിടിച്ചെടുത്തത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ ട്രെയിന്‍ സൗത്ത് റെയില്‍വേ സ്റ്റേഷൻ പരിധിയിൽ എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
ട്രെയിൻ യാത്രക്കാരനില്‍നിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി
12:09 AM May 24, 2017 | Deepika.com