കെആർഎൽസിസി ഇന്ന് പ്രതിഷേധദിനം ആചരിക്കും
12:39 AM May 23, 2017 | Deepika.com
കൊച്ചി: തിരുവനന്തപുരം പുല്ലുവിളയിൽ മത്സ്യത്തൊഴിലാളിയായ ജോസ് ക്ലീൻ നായ്ക്കളുടെ കടിയേറ്റു മരിക്കാനിടയായ സംഭവം അധികാരികളുടെ അനാസ്ഥ മൂലമാണെന്നു ചൂണ്ടിക്കാട്ടി കെആർഎൽസിസി ഇന്നു പ്രതിഷേധദിനമായി ആചരിക്കും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ യോഗങ്ങളും ജാഥകളും സംഘടിപ്പിക്കുമെന്ന് കെആർഎൽസിസി രാഷ്ട്രീയകാര്യസമിതി കണ്‍വീനർ ഷാജി ജോർജ് അറിയിച്ചു. സംഭവത്തിൽ കെആർഎൽസിസി ദുഃഖം രേഖപ്പെടുത്തി.