തിരുവനന്തപുരം: കേരളാ അടിസ്ഥാന സൗകര്യ വികസനനിധി ബോർഡിന്റെ (കിഫ്ബി) അവലോകന യോഗം ഇന്ന് ചേരുമെന്ന് മന്ത്രി ഡോ.ടി. എം. തോമസ് ഐസക് അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും യോഗം. ധന ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരാത്ത മറ്റ് പ്രധാന റോഡുകൾ, പ്രധാന ജില്ലാ റോഡുകൾ എന്നിവയും കിഫ്ബിയിൽ ഉൾപ്പെടുത്തും. ഇതിനായി ബന്ധപ്പെട്ട ഏജൻസി റോഡിന്റെ ഉടസ്ഥാവകാശം പൊതുമരാമത്തിന് കൈമാറണമെന്നും മന്ത്രി അറിയിച്ചു.
കിഫ്ബി: അവലോകന യോഗം ഇന്ന്
12:39 AM May 23, 2017 | Deepika.com