നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സൗദി അറേബ്യയിലേക്ക് പോകേണ്ട സൗദി എയർലൈൻസ് വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് കൊച്ചിയിൽ കുടുങ്ങി. ഞായറാഴ്ച വൈകുന്നേരം 5.40ന് കൊച്ചിയിൽനിന്നു ജിദ്ദയിലേക്കു പോകേണ്ടിയിരുന്ന വിമാനമാണ് പുറപ്പെടാൻ വൈകിയത്. ഇതേത്തുടർന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റി.
ഇന്നലെ എൻജിനിയർമാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി വിമാനത്തിന്റെ തകരാർ പരിഹരിച്ചു. തുടർന്ന് രാത്രി വിമാനം ജിദ്ദയിലേക്കു പോയി.
യന്ത്രത്തകരാർ; വിമാനം വൈകി
12:39 AM May 23, 2017 | Deepika.com