കോട്ടയം: റബർ, എയിംസ്, റെയിൽവേ വികസനം, തുടങ്ങിയ വിഷയങ്ങളിൽ കേരളത്തോടു കേന്ദ്രം പകപോക്കൽ നയം സ്വീകരിക്കുകയാണെന്നു ജനാധിപത്യ കേരള കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാട്ട്. ലക്ഷക്കണക്കിനു വരുന്ന ചെറുകിട റബർ കർഷകരെ ദ്രോഹിക്കുന്ന നയ സമീപനങ്ങളാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം സ്വീകരിക്കുന്നത്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കേന്ദ്ര സർക്കാരിന്റെയും ബിജെപി യുടെയും രാഷ്ട്രീയ വഞ്ചന കേരളസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തോടു പകപോക്കൽ നയം: ജനാധിപത്യ കേരള കോൺഗ്രസ്
12:23 AM May 23, 2017 | Deepika.com