കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ
12:12 AM May 23, 2017 | Deepika.com
കൊച്ചി: നഗരത്തില്‍ 180 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസ് പിടിയിലായി. പത്തനംതിട്ട സ്വദേശികളായ അജിത്ത്(21), മനീഷ്(23) എന്നിവരാണ് ഷാഡോ പോലീസിന്റെ നിരീക്ഷണഫലമായി പിടിയിലായത്. കഞ്ചാവ് വില്പനയ്ക്കു കൊണ്ടുപോകുന്ന സമയത്താണ് ഷാഡോ സബ് ഇന്‍സ്പെക്ടര്‍ ഹണികെ.ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.