സിയൂൾ: ഞായറാഴ്ച നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായിരുന്നുവെന്നും മിസൈലുകൾ വൻതോതിൽ നിർമിച്ച് സൈനികാവശ്യത്തിനു വിന്യസിക്കുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
ജപ്പാന്റെയും അമേരിക്കയുടെയും സൈനികത്താവളങ്ങളിൽ എത്താൻ ശേഷിയുള്ള പുകുക്സോംഗ്-2 ഇനം ബാലിസ്റ്റിക് മിസൈലിന്റെ വീഡിയോ പ്യോംഗ്യാംഗ് പുറത്തുവിട്ടു. 500 കിലോമീറ്റർ താണ്ടി ഈ മിസൈൽ ജപ്പാൻ കടലിൽ പതിച്ചു. വിക്ഷേപണം പ്രസിഡന്റ് കിം ജോംഗ് ഉൻ വീക്ഷിച്ചു.
ആണവായുധം വഹിക്കാൻ ശേഷിയുള്ള മറ്റൊരു ബാലിസ്റ്റിക് മിസൈലും ഈ മാസമാദ്യം ഉത്തരകൊറിയ പരീക്ഷിക്കുകയുണ്ടായി.
മിസൈലുകൾ വിന്യസിക്കുമെന്ന് ഉത്തരകൊറിയ
11:53 PM May 22, 2017 | Deepika.com