കുറിച്ചി: റോഡരികിലെ കരിങ്കൽഭിത്തിയിൽ ഇടിച്ചു നിയന്ത്രണംവിട്ട ബൈക്കിൽനിന്നു തെറിച്ചു സമീപത്തെ പാറകുഴിയിൽ വീണ യുവാവ് മരിച്ചു. കുറിച്ചി സ്വാമിക്കവല കണ്ടത്തിൽതളിയിക്കൽ സിബി ഏലിയാസ് തോമസ്(33)ആണ് മരിച്ചത്.
ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു സിബി. ഇന്നലെ പുലർച്ചെ അഞ്ചിന് ഇത്തിത്താനത്തിനു സമീപം ചാലച്ചിറയിലാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന സ്വാമിക്കവല തെക്കേപ്പറന്പിൽ ലിൻഡോ ജോസ് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലാണ്.
ചെത്തിപ്പുഴ ആശുപത്രിയിൽ രോഗിയെ സന്ദർശിക്കാൻ പോയ ഇരുവരും പൊൻപുഴ ഭാഗത്തുനിന്നു ചാലച്ചിറയിലേക്കു വരുന്പോഴാണ് അപകടം. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മുളയ്ക്കാംതുരുത്തി സെന്റ് ജൂഡ് മോർച്ചറിയിൽ.
ബൈക്കിൽനിന്നു തെറിച്ചു പാറക്കുഴിയിൽ വീണ യുവാവ് മരിച്ചു
01:42 AM May 22, 2017 | Deepika.com