കൊല്ലം: മക്കളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നശേഷം പിതാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. കാവനാട് മീനത്ത്ചേരി അരവിള -ദമ്പതികളുടെ മകൻ അനിമോൻ(അനി-40) ആണ് മക്കളായ ആദർശ് (അഞ്ച്), ദർശൻ(രണ്ട്) എന്നിവരെ ബക്കറ്റിലെ വെള്ളത്തിൽ മുക്കികൊന്ന ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. അനി മുമ്പ് മാനസിക അസ്വസ്ഥ്യം പ്രകടിപ്പിച്ചിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.
അനിയുടെ ഭാര്യ ഡാലിയ അയൽവാസികളുമൊത്ത് അടുത്തുള്ള ദേവാലയത്തിൽ കുർബാനയ്ക്ക് പോയ സമയത്താ ണ് സംഭവം. സുഖമില്ലാത്തതിനാൽ കുട്ടികളെയും കൊണ്ട് പിരിഞ്ഞുപോവുകയാണെന്നു മാത്രം എഴുതിയ ഒരു കുറിപ്പ് അനിയുടെ മൃതദേഹത്തിനു സമീപത്തുനിന്നും പോലിസ് കണ്ടെടുത്തു.
മൂന്നു പേരുടെയും സംസ്കാരം വൈകുന്നേരത്തോടെ അരവിള സെന്റ് ജോർജ് ദേവാലയത്തിൽ നടത്തി.
അരവിള ഹോളിഫാമിലി സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച ആദർശ്.
രണ്ടു മക്കളെ കൊലപ്പെടുത്തിപിതാവ് ജീവനൊടുക്കി
01:25 AM May 22, 2017 | Deepika.com