കൊച്ചി: അസോസിയേഷന് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യ (എഎച്ച്പിഐ)യുടെ നേതൃത്വത്തില്‍ വൈദ്യശാസ്ത്രരംഗത്തെ ബാധ്യതകളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച ശില്പശാല സമാപിച്ചു. ഹൈബി ഈഡന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
എഎച്ച്പിഐ ഡയറക്ടര്‍ ജനറല്‍ ഡോ. ഗിരിധര്‍ ജെ. ഗ്യാനി മുഖ്യപ്രഭാഷണം നടത്തി. ഡോക്ടര്‍മാരും രോഗികളും തമ്മില്‍ ഇടപെടുമ്പോള്‍ ഭയവും സംശയവും ജനിപ്പിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കാനും അവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഉറപ്പിക്കാനും പരിശ്രമിക്കണമെന്ന് ഡോ. ഗിരിധര്‍ പറഞ്ഞു.
ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ആക്മെ കണ്‍സള്‍ട്ടിംഗ് സിഒഒ സി.എസ്. രാമകൃഷ്ണൻ, ചെന്നൈ ശ്രീരംഗ ഹോസ്പിറ്റലിന്റെ ക്വാളിറ്റി ഡയറക്ടര്‍ ഡോ. ബി. കൃഷ്ണമൂര്‍ത്തി, മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റല്‍ ലീഗല്‍ ആന്‍ഡ് മെഡിക്കല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സുഗന്ധി അയ്യർ, ആസ്റ്റര്‍ മെഡ്സിറ്റി ജിഐ സര്‍വീസസിന്റെ ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. ജി.എന്‍. രമേഷ്, അഭിഭാഷകനായ മേനോന് ആന്‍ഡ് പൈ പാര്‍ട്ണര്‍ ഗോപിനാഥ് മേനോന് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു.
ആക്മെ കണ്‍സള്‍ട്ടിംഗ് എംഡി ബി.ജി. മേനോന് സ്വാഗതവും ആസ്റ്റര്‍ മെഡ്സിറ്റി സിഇഒയും എഎച്ച്പിഐ സംസ്ഥാന പ്രസിഡന്റുമായ ഡോ. ഹരീഷ് പിള്ള നന്ദിയും പറഞ്ഞു.
വൈദ്യശാസ്ത്രരംഗത്തെ ബാധ്യതകളും പരിഹാരങ്ങളും; ശില്പശാല സമാപിച്ചു
12:52 AM May 22, 2017 | Deepika.com