പത്തനംതിട്ട: ശബരിമലയിൽ പ്രതിഷ്ഠിക്കുന്ന പുതിയ സ്വർണക്കൊടിമരത്തിനുള്ള തേക്കുതടി ഇന്നു സന്നിധാനത്തെത്തിക്കും. വ്രതാനുഷ്ഠാനത്തോടെ രണ്ടായിരത്തോളം ഭക്തരാണ് എണ്ണത്തോണിയിൽ പന്പയിൽ സൂക്ഷിച്ചിരിക്കുന്ന കൊടിമരം സന്നിധാനത്തേക്കു കൊണ്ടുപോകുന്നത്.
80 പേർവീതം അടങ്ങുന്ന സംഘം 18 ഇടങ്ങളിലായിനിന്നു കൈമാറിയാണ് കൊടിമരം നിലംതൊടാതെ മുകളിൽ എത്തിക്കുന്നത്. 80 പേരടങ്ങുന്ന സംഘത്തെ സഹായിക്കാൻ 20 പേർ വീതം ഓരോയിടങ്ങളിലും ഉണ്ടാകും.
പരന്പരാഗത കാനനപാതയിലൂടെ കൊടിമരവും വഹിച്ചുള്ള യാത്രയിലുടനീളം പ്രത്യേക മെഡിക്കൽ സംഘവും അനുഗമിക്കും. അയ്യപ്പ സേവാസംഘത്തിന്റെ 1,800 പ്രവർത്തകരും ദേവസ്വം ബോർഡിന്റെ 200 ജീവനക്കാരും ചേർന്നാണു കൊടിമരം കൊണ്ടുപോകുന്നത്. ജൂണ്‍ 25ന് ആണ് ശബരിമലയിൽ പുതിയ കൊടിമരം പ്രതിഷ്ഠിക്കുന്നത്.
ശബരിമല കൊടിമരം: തേക്കുതടി ഇന്നു സന്നിധാനത്തേക്ക്
12:52 AM May 22, 2017 | Deepika.com