ഫാ. ​ടോമിന്‍റെ മോ​ച​നം: ഒ​രു ല​ക്ഷം ഇ-​മെ​യി​ല്‍ പ​രാ​തി അ​യ​യ്ക്കു​ന്നതിനു തുടക്കമായി

12:40 AM May 22, 2017 | Deepika.com
കൊ​​​ച്ചി: യെ​​​മ​​​നി​​​ല്‍ ഭീ​​​ക​​​ര​​​ര്‍ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യ മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​ന്‍ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ഒ​​​രു ല​​​ക്ഷം ഇ-​​​മെ​​​യി​​​ല്‍ പ​​​രാ​​​തി അ​​​യ​​​യ്ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി.

മ​​​ല​​​യോ​​​ര വി​​​ക​​​സ​​​ന സ​​​മി​​​തി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം കാ​​​ലി​​​ക്ക​​​റ്റ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല മു​​​ന്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റും ച​​​രി​​​ത്ര​​​കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​കെ.​​​കെ.​​​എ​​​ന്‍. കു​​​റു​​​പ്പും മു​​​ന്‍ എം​​​പി ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പോ​​​ളും ചേ​​​ർ​​​ന്നു നി​​​ര്‍​വ​​​ഹി​​​ച്ചു. ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഹാ​​​ഷ് ടാ​​​ഗ് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ന്‍ കു​​​ഞ്ചാ​​​ക്കോ ബോ​​​ബ​​​നും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നെ മോ​​​ചി​​​പ്പി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ക്കു സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ യെ​​​മ​​​നു​​​മാ​​​യി നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടാ​​​ന്‍ ക​​​ഴി​​​യു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യം തേ​​​ട​​​ണ​​​മെ​​​ന്ന് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പോ​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വൈ​​​ദി​​​ക​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് ഡോ. ​​​കെ.​​​കെ.​​​എ​​​ന്‍. കു​​​റു​​​പ്പും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.