ടൊയോട്ട സണ്ണിയുടെ സംസ്കാരം വെള്ളിയാഴ്ച
12:39 AM May 22, 2017 | Deepika.com
കുന്പനാട്: കുവൈറ്റിൽ നിര്യതനായ പ്രമുഖ വ്യവസായി മാത്യൂസ് മാത്തുണ്ണി (ടൊയോട്ട സണ്ണി - 81) യുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ സംസ്കരിക്കും. കുന്പനാട് ഐപിസി എലിം സെമിത്തേരിയിലാണ് സംസ്കാരം. 24നു കുവൈറ്റിൽ പൊതുദർശനത്തിനു വയ്ക്കും. 25നു നാട്ടിലേക്കു മൃതദേഹം കൊണ്ടുവരും.