ചേര്‍ത്തല: നായകുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാണാവള്ളി വടുതല ചാത്തുപള്ളി വീട്ടില്‍ രാജീവിന്റെ ഭാര്യ ധന്യാമോള്‍(26) ആണു മരിച്ചത്. കാനറാബാങ്ക് എറണാകുളം ശാഖാ അസിസ്റ്റന്റ് മാനേജരായിരുന്നു.
കഞ്ഞിക്കുഴി പുത്തനമ്പലം മറ്റത്തില്‍ വീട്ടില്‍ പവിത്രന്റെയും അയിഷയുടെയും മകളാണ്. ശനിയാഴ്ച രാവിലെ എട്ടിനു പള്ളിപ്പുറം കൃഷി ഓഫീസിനു സമീപമായിരുന്നു അപകടം.
ഭര്‍ത്താവിന്റെ ബൈക്കില്‍ പിന്നിലിരിക്കുമ്പോഴാണ് അപകടത്തില്‍ പെട്ടത്. തലക്കുപരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.
നായ കുറുകെച്ചാടിബൈക്ക് മറിഞ്ഞ് അസി. ബാങ്ക് മാനേജർ മരിച്ചു
12:39 AM May 22, 2017 | Deepika.com