പത്തനംതിട്ട: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി എയ്ഡഡ് സ്കൂളുകൾക്ക് ഒരു കോടി രൂപവരെ സർക്കാർ സാന്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ടയിൽ സിപിഎം പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങളിലെ ഒന്നാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകൾ എല്ലാം സ്മാർട്ട് ക്ലാസുകൾ ആകും. ഇതോടെ ഇവ ഹൈടെക് സ്കൂൾ ആകും. ഇതിന്റെ തുടക്കം കുറിച്ചു കഴിഞ്ഞു. നാടിന്റെ ആകെ സഹകരണത്തോടെ ഈ പദ്ധതി നടപ്പാക്കും. പൂർവ വിദ്യാർഥികൾ, അധ്യാപക-രക്ഷാകർത്തൃ സമിതി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, എംഎൽഎ, എംപി ഇവരെല്ലാവരും കൂടി സഹകരിച്ചാണ് സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നത്.- മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകൾക്ക് ഒരു കോടി വരെ സഹായം: മുഖ്യമന്ത്രി
12:46 AM May 21, 2017 | Deepika.com