ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്കു ഫോണിലൂടെ ബോംബ് ഭീഷണി മുഴക്കിയയാളെ അറസ്റ്റു ചെയ്തു. ആലുവ കരുമാലൂർ തട്ടാംപടി പുതുക്കാട് നാല് സെന്റ് കോളനിയിൽ ബാലൻ (ജോസഫ്-65) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 8.10നായിരുന്നു മാനേജർ ടി.വി. കൃഷ്ണദാസിന് ഫോണ് സന്ദേശം ലഭിച്ചത്. തീവ്രവാദി നേതാവാണെന്നും ക്ഷേത്രത്തിൽ വ്യാപകമായ അഴിമതിയാണു നടക്കുന്നതെന്നും പറഞ്ഞശേഷം, രാജീവ് ഗാന്ധിയെ വധിച്ചതുപോലെ സ്ത്രീകളെ ഉപയോഗിച്ചു ക്ഷേത്രത്തിൽ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.
ഗുരുവായൂർ ക്ഷേത്രത്തിനു ബോംബ് ഭീഷണി: പ്രതി പിടിയിൽ
12:16 AM May 21, 2017 | Deepika.com