കോട്ടയം: റീജണൽ ഓഫീസുകൾ പൂട്ടിയും കർഷക ആനുകൂല്യം വെട്ടിക്കുറച്ചും റബർ ബോർഡ് പ്രവർത്തനം മരവിപ്പിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരേ കർഷകസംഘം കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ റബർ ബോർഡ് ഓഫീസിനു മുന്നിൽ ധർണ നടത്തി.
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനംചെയ്തു. വൻകിട തോട്ടമുടമകളെയും കുത്തകകളെയും സഹായിക്കാൻ റബർബോർഡിനെ പ്ലാന്റേഷൻ എക്സ്പോർട്ട് ഏജൻസിയിൽ ലയിപ്പിക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കമെന്നും വി. എൻ. വാസവൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അയ്മനം ബാബു അധ്യക്ഷനായി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രഫ.എം. ടി.ജോസഫ്, ജില്ലാ സെക്രട്ടറി കെ. എം. രാധാകൃഷ്ണൻ, പ്രഫ.ആർ. നരേന്ദ്രനാഥ്, ആർ.ടി. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
കേന്ദ്രസർക്കാരിനെതിരേ കർഷകസംഘം
01:24 AM May 20, 2017 | Deepika.com