കു​ടും​ബ​ശ്രീ വാർഷി​കാ​ഘോ​ഷം ഇന്നു മുതൽ ആലപ്പുഴയിൽ

12:55 AM May 20, 2017 | Deepika.com
ആ​​ല​​പ്പു​​ഴ: കു​​ടും​​ബ​​ശ്രീ 19-ാം സം​​സ്ഥാ​​ന വാ​​ർ​​ഷി​​ക​​ാഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ഇ​​ന്നു മു​​ത​​ൽ ആ​​ല​​പ്പു​​ഴ​​യി​​ൽ തു​​ട​​ക്ക​​മാ​​കും. ഇ​​ന്നും നാ​​ളെ​​യു​​മാ​​യി 2,77,175 അ​​യ​​ൽ​​ക്കൂ​​ട്ട​​ങ്ങ​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് 1073 സി​​ഡി​​എ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍​മാ​​ർ പ്ലീ​​ന​​റി സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. ഇ​​ന്നു സി​​ഡി​​എ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍​മാ​​രു​​ടെ സം​​ഗ​​മം മു​​ൻ ആ​​രോ​​ഗ്യ​​മ​​ന്ത്രി പി.​​കെ. ശ്രീ​​മ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു സി​​ഡി​​എ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍​മാ​​രു​​ടെ സം​​ഗ​​മം സ​​മാ​​പി​​ക്കും. സ​​മാ​​പ​​ന സ​​മ്മേ​​ള​​നം പ്ര​​തി​​പ​​ക്ഷ​ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. എം​​എ​​ൽ​​എ​​മാ​​ർ, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. 22, 23 തീ​​യ​​തി​​ക​​ളി​​ൽ കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ളു​​ടെ സം​​സ്ഥാ​​ന ക​​ലോ​​ത്സ​​വ​​വും സം​​ഘ​​ടി​​പ്പി​​ക്കും. കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 24 മു​​ത​​ൽ 31 വ​​രെ കു​​ടും​​ബ​​ശ്രീ വി​​പ​​ണ​​ന​​മേ​​ള ടൗ​​ണ്‍​ഹാ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ക്കും.

ഹാ​​ൻ​​ഡി​​ക്രാ​​ഫ്റ്റ്സ്, അ​​പ്പാ​​ര​​ൽ, ഹെ​​ർ​​ബ​​ൽ ഉ​​ൽ​​പ്പ​​ന്ന​​ങ്ങ​​ൾ, നി​​ർ​​മാ​​ല്യം, ഒ​​രു ഗ്രാം ​​സ്വ​​ർ​​ണ​​ത്തി​​ൽ നി​​ർ​​മി​​ച്ച ആ​​ഭ​​ര​​ണ​​ങ്ങ​​ൾ, ആ​​റ​ന്മു​​ള ക​​ണ്ണാ​​ടി, മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ കു​​ടും​​ബ​​ശ്രീ വ​​നി​​ത​​ക​​ൾ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന അ​​രി​​യും മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ൽ​​പ്പ​​ന്ന​​ങ്ങ​​ളും കൂ​​ടാ​​തെ ച​​ക്ക വി​​ഭ​​വ​​ങ്ങ​​ളും മേ​​ള​​യി​​ൽ ല​​ഭ്യ​​മാ​​കും. ക​​ള​​ക്ട​​ർ വീ​​ണ എ​​ൻ. മാ​​ധ​​വ​​ൻ വി​​പ​​ണ​​ന​​മേ​​ള ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.
വി​​പ​​ണ​​ന​​മേ​​ള​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സാം​​സ്കാ​​രി​​കോ​​ത്സ​​വ​​വും സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. കേ​​ര​​ള ല​​ളി​​ത​​ക​​ലാ അ​​ക്കാ​​ദ​​മി, ഫോ​​ക്ക്ലോ​​ർ അ​​ക്കാ​​ദ​​മി, ച​​ല​​ച്ചി​​ത്ര അ​​ക്കാ​​ദ​​മി, കേ​​ര​​ള സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ദ​​മി, വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള കു​​ടും​​ബ​​ശ്രീ ക​​ലാ​​കാ​​ര​ന്മാ​​ർ സാം​​സ്കാ​​രി​​ക ഉ​​ത്സ​​വ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.

28ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ൽ മ​​ന്ത്രി ഡോ.​കെ ടി ​​ജ​​ലീ​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. മ​​ന്ത്രി​​മാ​​രാ​​യ ജി. ​​സു​​ധാ​​ക​​ര​​ൻ, ഡോ. ​തോ​​മ​​സ് ഐ​​സ​​ക്, ജെ. ​​മേ​​ഴ്സി​​ക്കു​​ട്ടി​​യ​​മ്മ, തോ​​മ​​സ് ചാ​​ണ്ടി, പി. ​​തി​​ലോ​​ത്ത​​മ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും. ഒ​​രു ല​​ക്ഷം കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ൾ ഈ ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.