കരുമാടി ചാപ്പലിന് കുരിശുപള്ളി പദവി
12:38 AM May 20, 2017 | Deepika.com
ചങ്ങനാശേരി: എടത്വാ ഫൊറോനയിലെ കരുമാടി സെന്റ് ജോസഫ്സ് ചാപ്പലിന് അതിർത്തി തിരിഞ്ഞ കുരിശുപള്ളി പദവി. ഇന്നു പച്ച- ചെക്കിടിക്കാട് ലൂർദ്മാതാ പള്ളിയിൽ നടക്കുന്ന ചങ്ങനാശേരി അതിരൂപതാ ദിന സമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കരുമാടി ചാപ്പലിനെ അതിർത്തി തിരിഞ്ഞ കുരിശുപള്ളിയായി പ്രഖ്യാപിക്കും. ചങ്ങനാശേരി എംഎൽഎ സി.എഫ്.തോമസിന് ഇന്നത്തെ യോഗത്തിൽ എക്സലൻസ് അവാർഡ് നൽകി അതിരൂപത ആദരിക്കും.