കൊച്ചി: ജീവൻ ഉമംഗ് എന്ന ഹോൾ ലൈഫ് പോളിസിയുമായി എൽഐസി ഓഫ് ഇന്ത്യ. നോൺ ലിങ്ക്ഡ്, ലാഭ സഹിത, ആജീവനാന്തം ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പോളിസി ആണ് ജീവൻ ഉമംഗ്. 90 ദിവസം പ്രായമുള്ള കുഞ്ഞിനു മുതൽ 55 വയസുള്ളയാൾക്കുവരെ ഈ പോളിസിയിൽ ചേരാം.
പ്രീമിയം അടവ് 15, 20, 25, 30 വർഷ കാലാവധികളിൽനിന്നു തെരഞ്ഞടുക്കാം. ചേരാവുന്ന ഏറ്റവും കുറഞ്ഞ ഇൻഷ്വറൻസ് തുക 2,00,000 രൂപയാണ്. 100 വയസാകുന്പോൾ കാലംതികയുന്ന ഒരു ഹോൾ ലൈഫ് പോളിസിയാണിത്. എട്ടുവയസിനു താഴെ പ്രായമുള്ള ഒരു കുട്ടിക്ക് പോളിസി ആരംഭിക്കുന്ന നാളിൽനിന്ന് രണ്ടുവർഷം കഴിഞ്ഞയുടൻ അല്ലെങ്കിൽ എട്ട് വയസ് തികഞ്ഞുകഴിഞ്ഞയുടൻ, ഇവയിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് ആ ദിവസം മുതൽ ഇൻഷ്വറൻസ് പരിരക്ഷ ആരംഭിക്കും. എട്ടു വയസിനു മുകളിൽ ഉള്ള പ്രായങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ പോളിസി എടുത്ത ഉടൻ ആരംഭിക്കും.
എല്ലാ പ്രീമിയവും അടച്ചുകഴിഞ്ഞാൽ, ലൈഫ് അഷ്വാർഡിന് 100 വയസ് തികയുന്നതുവരെ, എല്ലാ വർഷവും ബേസിക് സം അഷ്വാർഡ് തുകയുടെ എട്ടു ശതമാനം ലഭിച്ചുകൊണ്ടിരിക്കും.
എല്ലാ പ്രീമിയവും അടച്ചിട്ടുണ്ടെങ്കിൽ, പോളിസി കാലാവധി പൂർത്തിയാകുന്പോൾ (അതായത് 100 വയസ് തികയുന്പോൾ ലൈഫ് അഷ്വാർഡ് ജീവിച്ചിരിക്കുന്ന പക്ഷം) ബേസിക് സം അഷ്വാർഡ്, അർഹമായ ബോണസ് സഹിതം അയാൾക്ക് നൽകും.
റിസ്ക് കവർ ആരംഭിച്ചുകഴിഞ്ഞു മരണം സംഭവിക്കുകയാണെങ്കിൽ റിസ്ക് സം അഷ്വാർഡ്, അർഹമായ ബോണസ് സഹിതം അവകാശിക്കു നൽകപ്പെടും.
വാർഷികമോ, അർധവാർഷികമോ, ത്രൈമാസികമോ, മാസംതോറുമോ (എൻഎസിഎച്ച് മുഖേന മാത്രം), ശന്പളത്തിൽനിന്നു മാസാമാസം പിടിക്കുന്ന രീതിയിലോ പ്രീമിയം അടയ്ക്കാവുന്നതാണ്.
പോളിസി മുടങ്ങിയാൽ, മുടങ്ങി രണ്ടുവർഷത്തിനുള്ളിൽ പുതുക്കാനും ലോൺ എടുക്കാനും മറ്റുമുള്ള സൗകര്യങ്ങൾ ഈ പോളിസിയിൽ ലഭ്യമാണ്.
റീജിണൽ മാനേജർ (സിസി), എൽഐസി ഓഫ് ഇന്ത്യ, സതേൺ സോണ ൽ ഓഫീസ്, ചെന്നൈ. ഫോൺ: 044-28604145, email: sz_cclicindia.com.
നൂറു വയസിൽ കാലാവധിയാകുന്ന ജീവൻ ഉമംഗുമായി എൽഐസി
11:43 PM May 16, 2017 | Deepika.com