ഒരു രൂപ ഡൗണ്‍ പേയ്മെന്റിൽ സോളാര്‍ വാട്ടര്‍ ഹീറ്റർ
11:43 PM May 16, 2017 | Deepika.com
കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ബജാജ് ഫിനാന്‍സുമായി ചേര്‍ന്ന് ഒരു രൂപ ഡൗണ്‍ പേയ്മെന്റില്‍ സോളാര്‍ വാട്ടര്‍ ഹീറ്റർ നല്കുന്ന പദ്ധതി തുടങ്ങി. 45-ല്‍പരം മോഡലുകളിലുള്ള സോളാര്‍ ഹീറ്ററുകള്‍ ഒരുക്കിയിട്ടുണ്ട്. പലിശരഹിത ഇഎംഎയും ഡൗണ്‍ പേയ്മെന്റുമാണ് സ്കീമിന്റെ ആകര്‍ഷണം. വിഗാര്‍ഡിന്റെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ഓഫര്‍ ലഭ്യമാണെന്ന് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് ചിറ്റിലപ്പിള്ളി അറിയിച്ചു.