മലപ്പുറം: ടി.പി. സെൻകുമാർ വിഷയത്തിൽ സുപ്രീംകോടതിവിധി പരിശോധിച്ച് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിധി വന്നു പിറ്റേ ദിവസം തന്നെ നിയമനം നടത്തുമെന്നു കരുതുന്നവരാണ് നിയമനം വൈകിപ്പോകുന്നുവെന്ന് ആക്ഷേപമുന്നയിക്കുന്നതെന്നായിരുന്നു മലപ്പുറത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു പിണറായി വിശദീകരണം നൽകിയത്. സുപ്രീംകോടതിയുടെ വിധിയാണ് നിയമകാര്യങ്ങളിൽ രാജ്യത്തെ അവസാനവാക്ക്. വിധിയെ കുറിച്ചു പഠിച്ചശേഷം തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സെൻകുമാറിനെ ഡിജിപിയായി തിരികെ നിയമിക്കുന്ന കാര്യത്തിൽ സുപ്രീംകോടതി വിധി പരിശോധിച്ച് ആവശ്യമായതു സർക്കാർ ചെയ്യുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം മുഖ്യമന്ത്രി തന്നെ നേരത്തേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
സെൻകുമാർ: ഉചിതമായ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി
01:11 AM May 01, 2017 | Deepika.com