തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളിൽ സ്ത്രീപീഡകരുണ്ടെന്ന മന്ത്രി എം.എം.മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാർട്ടിയാണ് സിപിഎം എന്നും എന്നിട്ടാണു മണി കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവപ്പറമ്പിൽ പോക്കറ്റടിച്ചിട്ട് കള്ളൻ എന്നു വിളിച്ചുപറയുന്ന ആളെപ്പോലൊയാണ് മണിയെന്നും മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിൽ ഗൂഢാലോചയുണ്ടെന്നും ഹസൻ ആരോപിച്ചു.
എം.എം. മണിക്കു മറുപടിയുമായി ഹസൻ
12:53 AM May 01, 2017 | Deepika.com