തിരുവനന്തപുരം: ശംഖുമുഖം ബീച്ചിലിറങ്ങുന്നതിനിടെ തിരയിൽപ്പെട്ട മൂന്നര വയസുകാരൻ മരിച്ചു. കവടിയാർ കുറവൻകോണം ടിസി 4/ 1270 ആരൂഢത്തിൽ അനിൽകുമാറിന്റെയും ശ്രീലക്ഷ്മിയുടെയും മകൻ ഋഷികേശാണു മരിച്ചത്.
ഇന്നലെ രാത്രി 8.30നാണു സംഭവം. കുടുംബസമേതം ബീച്ചിലെത്തിയതായിരുന്നു അനിൽകുമാറും കുടുംബവും. ഋഷികേശ് മുത്തച്ഛന്റെ കൈയിൽനിന്നു വഴുതി കടലിൽ വീഴുകയാ യിരുന്നു. അല്പസമയത്തിനുള്ളിൽ നൂറു മീറ്റർ അകലെ കുട്ടി തീരത്തടിഞ്ഞു.
കടൽതീരത്തുണ്ടായിരുന്നവർ ഉടൻ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.
ബീച്ചിൽ ഇറങ്ങുന്നതിനിടെ മൂന്നര വയസുകാരൻ തിരയിൽപ്പെട്ടു മരിച്ചു
12:38 AM May 01, 2017 | Deepika.com