കോട്ടയം: എൻഎസ്എസ് ആസ്ഥാനത്തെത്തി കേരള കോൺഗ്രസ് ചെയർമാനും, എൻഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്, നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി ചർച്ച നടത്തി. എൻഎസ്എസ് ഉയർത്തുന്ന ചില ജനകീയ ആവശ്യങ്ങൾ എൻഡിഎ ദേശീയ സമിതിയിൽ അവതരിപ്പിക്കുമെന്ന് തോമസ് അറിയിച്ചു.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർ മുന്നോക്ക സമുദായങ്ങളിൽപ്പെട്ടതുകൊണ്ടു മാത്രം അവർക്ക് ആനുകൂല്യങ്ങൾ കിട്ടാതെ വരുന്ന സാഹചര്യം മാറണമെന്ന് സുകുമാരൻ നായർ പറഞ്ഞു.
മുന്നോക്കക്കാരിൽ പിന്നോക്കക്കാർക്കും സാന്പത്തിക സഹായങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കേണ്ടതിനെക്കുറിച്ചും അതിനായി അഖിലേന്ത്യതലത്തിൽ ഒരു കമ്മീഷൻ രൂപീകരിക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. കേരളത്തിലും കേന്ദ്രത്തിലും എൻഡിഎ നേതാക്കന്മാരുമായും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരുമായും എൻഎസ്എസ് ഉന്നയിച്ച ആശയങ്ങൾ പങ്കിടുമെന്ന് തോമസ് സുകുമാരൻ നായർക്ക് ഉറപ്പു നൽകി.
സുകുമാരൻനായരുമായി ചർച്ച നടത്തി
12:31 AM May 01, 2017 | Deepika.com