കാലടി: തൃശൂര്‍ പൂരം സംബന്ധിച്ചു ന്യായയുക്തമായ തീരുമാനം കൈക്കൊള്ളണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.
പൂരത്തിനു മങ്ങലേല്ക്കാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. പാറമേക്കാവ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കത്തില്‍നിന്നു കൊച്ചിന് ദേവസ്വം ബോർഡ് പിന്മാറണം. തീരുമാനവുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ടു പോയാല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും കുമ്മനം കാലടിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ദേവസ്വം ബോർഡ് പിന്മാറണം: കുമ്മനം
12:31 AM May 01, 2017 | Deepika.com