മാന്നാർ: കേരള സംസ്ഥാന നിർമൽ ലോട്ടറിയുടെ ഒരു കോടി ലഭിച്ചതു പ്രവാസി മലയാളിക്ക്. കടപ്ര വളഞ്ഞവട്ടം കെ.എസ്. മധുസൂദനൻ പിള്ളയ്ക്കാണ് ഒരു കോടിയുടെ ഭാഗ്യകടാക്ഷം.
എൻ.എസ് 538653 എന്ന നന്പരിലുള്ള ഭാഗ്യക്കുറിക്കാണു സമ്മാനം ലഭിച്ചത്. ഭാഗ്യക്കുറി ഐഒബി പുളിക്കീഴ് ശാഖയിൽ എൽപ്പിച്ചു. കഴിഞ്ഞ 10 വർഷമായി വിദേശത്തു ജോലിചെയ്യുന്ന മധുസൂദനൻപിള്ള കഴിഞ്ഞ മൂന്നുമാസം മുന്‍പാണു ജോലി നിർത്തി നാട്ടിലെത്തിയത്. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടായിരുന്ന ഇദ്ദേഹത്തിനു വ്യാഴാഴ്ചത്തെ കാരുണ്യലോട്ടറിക്കു 5,000 രൂപ ലഭിച്ചിരുന്നു. ഈ തുകയ്ക്കു പകരമായി വാങ്ങിയ ലോട്ടറികളിൽ ഒന്നിനാണ് ഒരു കോടി ലഭിച്ചത്.
ഭാര്യ: സുനിത,. മക്കൾ: വിഷ്ണു(പത്താംക്ലാസ് വിദ്യാർഥി, എംജിഎം, തിരുവല്ല), കൃഷ്ണപ്രിയ (ആറാം ക്ലാസ് വിദ്യാർഥിനി മർത്തോമ്മ വിദ്യാപീഠം, നിരണം).
പ്രവാസി മലയാളി മധുസൂദനൻ പിള്ളയ്ക്ക് ഒരു കോടി
12:57 AM Apr 30, 2017 | Deepika.com