കൊച്ചി: മത്സ്യമേഖലയിലെ തൊഴിലാളികൾക്കു നേരെയുള്ള ചൂഷണം വർധിച്ചുവരുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമണ്‍ കൗണ്‍സിലിന്റെ (സാഫ്) ആഭിമുഖ്യത്തിൽ നടന്ന തീരമൈത്രി സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മത്സ്യസന്പത്ത് നമുക്ക് വേണ്ടുവോളമുണ്ടെങ്കിലും അതിന് ആനുപാതികമായ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തൊഴിലാളികൾക്കുണ്ടാകുന്നില്ലെന്ന് അവർ പറഞ്ഞു. ഇടനിലക്കാരാണ് മേഖലയിൽ നിന്നു ലാഭം കൊയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
മത്സ്യമേഖലയിൽ തൊഴിലാളി ചൂഷണം വർധിക്കുന്നു: മന്ത്രി
12:54 AM Apr 30, 2017 | Deepika.com