യു​വ​ജ​ന​സം​ഗ​മവും തീവ്രവാദവിരുദ്ധ പ്രാർഥനയും ഇന്ന്

12:54 AM Apr 30, 2017 | Deepika.com
കൊ​​​ച്ചി: കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലും ഫി​​​യാ​​​ത്ത മി​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഇ​​​ന്ന് അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ക്രി​​​സ്ത്യ​​​ൻ യു​​​വ​​​ജ​​​ന​​​സം​​​ഗ​​​മ​​​വും തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രെ പ്രാ​​​ർ​​​ഥ​​​ന കൂ​​​ട്ടാ​​​യ്മ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശ് ഇ​​​റ്റ​​​ന​​​ഗ​​​ർ രൂ​​​പ​​​ത ബി​​​ഷ​​​പ് റ​​​വ.​​ഡോ. ജോ​​​ണ്‍ തോ​​​മ​​​സ് ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ദീ​​​പ് മാ​​​ത്യു ന​​​ല്ലി​​​ല അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും.

ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ്, യാ​​​ക്കോ​​​ബാ​​​യ, മാ​​​ർ​​​ത്തോ​​​മ, സി​​​എ​​​സ​​​ഐ, എ​​​ന്നീ സ​​​ഭ​​​ക​​​ളി​​​ലെ യു​​​വ​​​ജ​​​ന പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര പ്ര​​​തി​​​നി​​​ധി​​​ക​​​ളും ജീ​​​സ​​​സ് യൂ​​​ത്ത്, ഡോ​​​ണ്‍ ബോ​​​സ്കോ, ഇ​​​ദെ​​​ന്തെ തു​​​ട​​​ങ്ങി​​​യ യു​​​വ​​​ജ​​​ന കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും യോ​​​ഗ​​​ത്തി​​​ൽ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ളി വ​​​ട​​​ക്ക​​​ൻ മോ​​​ഡ​​​റേ​​​റ്റ​​​ർ ആ​​​യി​​​രി​​​ക്കും. തു​​​ട​​​ർ​​​ന്ന് ആ​​​ഗോ​​​ള തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രെ പ്രാ​​​ർ​​​ഥ​​​ന കൂ​​​ട്ടാ​​​യ്മ.

പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു ജേ​​​ക്ക​​​ബ് തി​​​രു​​​വാ​​​ലി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ജോ​​​സ്, എ​​​റ​​​ണാ​​​കു​​​ളം അ​​​ങ്ക​​​മാ​​​ലി കെ​​​സി​​​വൈ​​​എം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ബൈ​​​ജു വ​​​ട​​​ക്കു​​​ചേ​​​രി, പ്ര​​​സി​​​ഡ​​​ന്‍റ് ടി​​​ജോ പ​​​ട​​​യാ​​​ട്ടി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​നീ​​​ഷ് സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ബി​​​ബി​​​ൻ ചെ​​മ്പ​​​ക്ക​​​ര, റീ​​​തു ജോ​​​സ​​​ഫ് റോ​​​ബി​​​ൻ​​​സ് വ​​​ട​​​ക്കേ​​​ൽ, രേ​​​ഷ്മ കു​​​രി​​​യാ​​​ക്കോ​​​സ്, ജി​​​ഫി​​​ൻ സാം, ​​​പി.​​​കെ. ബി​​​നോ​​​യി. നീ​​​തു മാ​​​ത്യു എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ഫി​​​യാ​​​ത്ത മി​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന എ​​​ക്സി​​​ബി​​​ഷ​​​ൻ കാ​​​ണാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.