കൊച്ചി: തത്ത്വമസി ഓണ്‍ലൈൻ സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഡോ. സുകുമാർ അഴിക്കോടിന്റെ 91-ാംമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തത്ത്വമസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്കാരത്തിനു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തത്ത്വമസി ബെത്സദ സാഹിത്യ പുരസ്കാരത്തിനു ഗാനരചിയതാവ് ബിച്ചു തിരുമലയും അർഹരായതായി തത്ത്വമസി ചെയർമാൻ ടി.ജി. വിജയകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രമുഖ എഴുത്തുകാരുടെ കൂട്ടായ്മയായ തത്ത്വമസി ഓണ്‍ലൈനിലൂടെ അഭിപ്രായ സമന്വയം നടത്തിയും തൃശൂർ ബെത്സദ ട്രസ്റ്റും ചേർന്നാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
തത്ത്വമസി സാഹിത്യ പുരസ്കാരങ്ങൾക്കു സി.പി. കൃഷ്ണകുമാർ, ശ്രീജ വാര്യർ, വക്കം സുകുമാരൻ, ഡോ ദീപ സ്വരണ്‍, ഡോ. മുഞ്ഞിനാട് പദ്മകുമാർ എന്നിവരും അർഹരായി.
സുകുമാർ അഴീക്കോട് തത്ത്വമസി പുരസ്കാരം കാനം രാജേന്ദ്രന്
12:29 AM Apr 30, 2017 | Deepika.com