മൂന്നാർ: മൂന്നാറിലെ പൊന്പിള ഒരുമൈയുടെ നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരം അവസാനിപ്പിച്ചെങ്കിലും സത്യഗ്രസമരമായി തുടരും. നിരാഹാര സമരം നടത്തി വന്ന ഗോമതിയെയും കൂട്ടരെയും സമരപ്പന്തലിൽനിന്നു മാറ്റുന്പോളുണ്ടായ അതേ പോലുള്ള നാടകീയതോടെയായിരുന്നു ഗോമതിയുടെ മടങ്ങിവരവും. ഇന്നലെ ഉച്ചതിരിഞ്ഞ് സമരപ്പന്തലിൽനിന്നു ബലപ്രയോഗത്തിലൂടെ മാറ്റിയ ഇവർ രാത്രി ഒൻപതോടെയാണ് തിരികെ സമരവേദിയിൽ എത്തിയത്. അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്ന ഇവർ ചികിത്സകൾ സ്വീകരിക്കാതെ തുടരുന്നതിനിടയിൽ ആശുപത്രി വിടുകയും മൂന്നാറിലെത്തുകയുംമായിരുന്നു.
സമരപ്പന്തലിലെത്തി അല്പ സമയത്തിനകം തന്നെ നിരാഹാരം അവസാനിപ്പിക്കുന്നതായും സത്യഗ്രഹസമരം തുടരാൻ തീരുമാനിച്ചതായും പ്രഖ്യാപിച്ചു. പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ സാഹചര്യത്തിൽ നിരാഹാരം തുടരുന്ന പക്ഷം ഉണ്ടാകാനുള്ള പ്രശ്നങ്ങൾ കണക്കിലെടുത്തും സമരം ഏറ്റെടുക്കാൻ രണ്ടാം നിര ഇല്ലാത്തതുമൂലമാണ് ഈ തീരുമാനം.
പൊന്പിള ഒരുമൈ നിരാഹാരം നിർത്തി; സത്യഗ്രഹ സമരം തുടരും
12:29 AM Apr 30, 2017 | Deepika.com