തിരുവനന്തപുരം: പിഎസ്സി പരാതി സ്വീകരിക്കുന്ന രീതിയിൽ മാറ്റം വരുത്തും. നാളെ മുതലാണു കെപിഎസ്സി നടത്തുന്ന ഒഎംആർ പരീക്ഷകളുടെ താത്കാലിക ഉത്തര സൂചിക സംബന്ധിച്ച പരാതി സ്വീകരിക്കുന്ന സംവിധാനത്തിൽ സമഗ്ര മാറ്റം വരുത്തുന്നത്.
നിലവിൽ ഓണ്‍ലൈൻ പരീക്ഷകളുടെ ഉത്തര സൂചികകളുടെ പരാതി സമർപ്പിക്കുന്നതുപോലെ നാളെ മുതലുള്ള ഒഎംആർ പരീക്ഷകൾക്കും ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈലിൽകൂടി മാത്രമേ പരാതി സമർപ്പിക്കാനാകൂ.
ഒഎംആർ പരീക്ഷയുടെ എ കോഡിലുള്ള ചോദ്യപേപ്പറും അതിന്റെ ഉത്തരസൂചികയുമാണു പിഎസ്സി പ്രസിദ്ധീകരിക്കുന്നത്. ഇവ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ അഞ്ചു ദിവസം വരെ ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈലിലുള്ള ആൻസർ കീ കംപ്ലൈന്റ് എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായി പരാതി സമർപ്പിക്കാം. നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികൾ നാളെ മുതൽ സ്വീകരിക്കില്ല.
പിഎസ്സി പരാതി സ്വീകരിക്കുന്നത് ഇനി ഒാൺലൈനിൽ മാത്രം
12:22 AM Apr 30, 2017 | Deepika.com