കുഞ്ചൻ നന്പ്യൂർ പുരസ്കാരം കലാമണ്ഡലം വാസുദേവനും ജയരാജ് വാര്യർക്കും
12:22 AM Apr 30, 2017 | Deepika.com
ആലപ്പുഴ: കുഞ്ചൻ നന്പ്യാർ സ്മാരക സമതിയുടെ ഇക്കൊല്ലത്തെ കുഞ്ചൻ നന്പ്യാർ പുരസ്കാരത്തിനു കലാമണ്ഡലം വാസുദേവനും ഹാസ്യപ്രതിഭാ പുരസ്കാരത്തിനു ജയരാജ് വാര്യരും അർഹരായി. 10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. മേയ് നാലിനു കുഞ്ചൻ ദിനാഘോഷത്തിന്റെ ഉദ്ഘാടനവേളയിൽ ഹാസ്യപ്രതിഭാ പുരസ്കാരം കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ ജയരാജ് വാര്യർക്കു സമ്മാനിക്കും. അഞ്ചിനു സമാപന സമ്മേളനത്തിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കുഞ്ചൻനന്പ്യാർ പുരസ്കാരം കലാമലം വാസുദേവനു സമ്മാനിക്കും.