എംഎൽഎമാർ പങ്കെടുക്കേണ്ട യോഗങ്ങൾ വിളിക്കാൻ പാടില്ല
12:22 AM Apr 30, 2017 | Deepika.com
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്ന വേളയിൽ നിയമസഭാ സാമാജികൾ പങ്കെടുക്കേണ്ട യാതൊരു യോഗങ്ങളും കോണ്‍ഫറൻസുകളും സർക്കാർ തലത്തിലോ വകുപ്പ് തലത്തിലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ വിളിച്ചു ചേർക്കരുതെന്ന് പാർലമെന്ററികാര്യ വകുപ്പ് നിർദേശം നൽകി. ഇതു ലംഘിച്ചാൽ അച്ചടക്ക നടപടിയെടുക്കും.