ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴുന്നു

03:33 AM Apr 29, 2017 | Deepika.com
ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴു​ന്നു. ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് സമുദ്രനിരപ്പിൽ നിന്ന് 2311.66 അ​ടി​യാ​യി താ​ഴ്ന്നി​രി​ക്ക​യാ​ണ്. ഇ​ടു​ക്കി പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ശേ​ഷം 1983 ജൂൺ 12 നാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഏ​റ്റ​വും താ​ഴ്ന്ന​ നി​ല​യി​ലാ​യ​ത്. അ​ന്ന് 2280.59 അ​ടി​ വരെ എത്തി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. അ​തി​നു​ശേ​ഷം 1989 ൽ ​ജ​ല​നി​ര​പ്പ് 2281.85 വ​രെ താ​ഴ്ന്നി​രു​ന്നു.

ശ​ക്ത​മാ​യ വേ​ന​ൽമ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ടു​ക്കി​യി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തോ​ത്പാ​ദ​നം പ്ര​തി​സ​ന്ധി​യി​ലാ​യേ​ക്കും. ഇ​ന്ന​ലെ 52.25 ​ല​ക്ഷംയൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചു. ഈ ​വ​ർ​ഷം ഇ​ന്ന​ലെ​വ​രെ മൂ​ല​മ​റ്റം വൈ​ദ്യു​ത നി​ല​യ​ത്തി​ൽ 1185.4 കോടി യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണശേ​ഷി​യു​ടെ 17.80 ശ​ത​മാ​നം വെ​ള്ളം മാ​ത്രമേ അ​ണ​ക്കെ​ട്ടി​ലു​ള്ളു. ഇപ്പോൾ ജലനിരപ്പ് പരമാവധി സംഭരണനിലയിൽ നിന്നു 91.46 അടി താഴെയാണ്. ഇ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 91.46 അ​ടി കു​റ​വാ​ണ്.