തൃശൂർ: ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റിലെ കാവൽക്കാരനെ കൊലപ്പെടുത്തി വൈറ്റ് മാൻഷൻ ബംഗ്ലാവിൽ കവർച്ചനടത്തിയ കേസിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ. തൃശൂർ സ്വദേശികളായ സതീഷ്, ദീപു, സന്തോഷ് എന്നിവരും ഉൗട്ടി സ്വദേശിയായ മറ്റൊരാളുമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇവരുടെ മറ്റു വിവരങ്ങൾ പോലീസ് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇന്നലെ തൃശൂരിൽനിന്നും കസ്റ്റഡിയിലെടുത്ത മൂവരേയും നീലഗിരിയിലെ രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്തുവരികയാണെന്നാണ് വിവരം.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് എസ്റ്റേറ്റിലെ പത്താംനമ്പർ ഗേറ്റിലെ കാവൽക്കാരനായ നേപ്പാൾ സ്വദേശി ഓം ബഹാദൂറിനെ(51) സംഘം കുത്തിക്കൊന്നത്.
കൊടനാട് എസ്റ്റേറ്റിലെ കൊലപാതകം: നാലുപേർ പിടിയിൽ
03:18 AM Apr 29, 2017 | Deepika.com