കണ്ണൂർ: സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ജനങ്ങളും വിവിധ സംഘടനകളും ഒടുവിൽ പാർട്ടി സെക്രട്ടറി വരെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മാത്രം മണിയെ ന്യായീകരിക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പുനർവിചിന്തനം നടത്തുമെന്നാണ് വിശ്വാസമെന്ന് ഉമ്മൻ ചാണ്ടി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എം. മണി നടത്തിയ വിവാദപ്രസംഗം ഗൗരവതരമാണെന്ന ഹൈക്കോടതി പരാമർശം കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മനസിൽനിന്നുയർന്ന ചോദ്യമാണെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
മൂന്നാറിൽ ഗാന്ധിയൻ രീതിയിൽ നിരാഹാരസമരം നടത്തുന്നവരെ ആക്രമിച്ച് സമരം പൊളിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പുനർവിചിന്തനം നടത്തണമെന്ന് ഉമ്മൻചാണ്ടി
03:18 AM Apr 29, 2017 | Deepika.com