നിലമ്പൂർ: മൂന്നാറിൽ ആദ്യം ഒഴിപ്പിക്കേണ്ടത് പുതിയ കൈയേറ്റങ്ങളാണെന്ന് കേരളാ കോണ്ഗ്രസ്-എം ചെയർമാൻ കെ.എം.മാണി. നിലമ്പൂരിൽ പാർട്ടി സംഗമത്തിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ മറവിൽ കാലങ്ങളായി കൃഷിയിടങ്ങളിൽ താമസിക്കുന്ന കർഷകർക്ക് ദോഷം ചെയ്യുന്ന ഒരു നടപടിയും ഉണ്ടാകരുതെന്നും കൈയേറ്റം ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നതിനിടയിലും ചില തസ്കരൻമാർ ഇതിനിടയിൽ കയറിക്കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിൽ ആദ്യം ഒഴിപ്പിക്കേണ്ടത് പുതിയ കൈയേറ്റങ്ങൾ: കെ.എം മാണി
03:07 AM Apr 29, 2017 | Deepika.com