ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളായി റവ. ഡോ. ഫിലിപ്സ് വടക്കേക്കളം നിയമിതനായി. അതിരൂപതയുടെ പൊതുവിദ്യാഭ്യാസ മേഖലയുടെയും, വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ചുമതലയാണ് ഇദ്ദേഹത്തിനുള്ളത്. ചങ്ങനാശേരി എസ്.ബി. കോളജിന്റെയും, കുട്ടിക്കാനം മരിയൻ കോളജിന്റെയും മുൻ പ്രിൻസിപ്പലാണ്.
ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണ ബിരുദാനന്തര ബിരുദധാരിയാണ്. അയാഷേ ഏർപ്പെടുത്തിയ മികച്ച കോളജ് പ്രിൻസിപ്പലിനുള്ള അവാർഡ് നേടിയിട്ടുണ്ട്. ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ റഫറിയായ ഇദ്ദേഹം ഏഷ്യാഡ് ഉൾപ്പടെ നിരവധി അന്തർദേശിയ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ കമ്മിറ്റി അംഗമായിരുന്നു. ഇപ്പോൾ കേരളാ ബാസ്കറ്റ്ബോൾ റഫറീസ് കമ്മീഷൻ ചെയർമാനാണ്.
റവ. ഡോ. ഫിലിപ്സ് വടക്കേക്കളം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ
03:07 AM Apr 29, 2017 | Deepika.com