കൊച്ചി: പിരിച്ചുവിട്ട ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെ പുന:സ്ഥാപിക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന് ബെഞ്ചും അനുവദിച്ചില്ല. ഇതേ ആവശ്യമുന്നയിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്കാന് സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെതിരേയാണു കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയടക്കം പത്തു ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ അപ്പീല്‍ നല്‍കിയത്.
ഏപ്രില്‍ പത്തിനാണു സഹകരണ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നത്. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ ഒഴിവാക്കി അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുന്നതു നിയമവിരുദ്ധമാണെന്നായിരുന്നു അപ്പീലിലും വാദിച്ചത്. ഈ ആവശ്യം അനുവദിക്കാനാവില്ലെന്നും വിശദമായ വാദം കേള്‍ക്കണമെന്നും വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച് ഹര്‍ജി മേയ് 22 ലേക്കു മാറ്റി.
2007ല്‍ സമാനമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതി അംഗീകരിച്ചതു ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ക്കുന്നത്.സഹകരണ ഓര്‍ഡിനന്‍സിലൂടെ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെ പിരിച്ചുവിട്ടതിനെതിരേ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. ബാലകൃഷ്ണനടക്കം നല്കിയ ഹര്‍ജികളില്‍ പിരിച്ചുവിട്ട നടപടി സ്റ്റേ ചെയ്ത് നിലവിലുള്ള ഭരണസമിതിയെ തുടരാന്‍ അനുവദിക്കണമെന്ന ഇടക്കാല ആവശ്യമാണ് ഉന്നയിച്ചിരുന്നത്.
ജില്ലാ ബാങ്ക് ഭരണസമിതി: ഡിവിഷൻ ബെഞ്ചും സ്റ്റേ അനുവദിച്ചില്ല
02:55 AM Apr 29, 2017 | Deepika.com