ബൈക്കിൽനിന്നു വീണു വീട്ടമ്മ മരിച്ചു
02:55 AM Apr 29, 2017 | Deepika.com
ചേർത്തല: മകന്റെ ബൈക്കിനു പിന്നിൽ യാത്ര ചെയ്ത വീട്ടമ്മ റോഡിൽ തെറിച്ചുവീണ് മരിച്ചു. ചേർത്തല തെക്കുപഞ്ചായത്ത് 19-ാം വാർഡ് അർത്തുങ്കൽ വെട്ടിഅഴീക്കൽ പരേതനായ റാറ്റിയുടെ ഭാര്യ ലൈലാമ്മ (46)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 നു അർത്തുങ്കൽ ബസിലിക്കയ്ക്ക് സമീപമായിരുന്നു അപകടം. റോഡിന്റെ എഡ്ജിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു.റോഡിൽ തലയിടിച്ചുവീണ ലൈലാമ്മ തത്ക്ഷണം മരിച്ചു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് അർത്തുങ്കൽ ബസിലിക്ക പള്ളിയിൽ . മക്കൾ: റാഫിൻ, റൂബിൻ.