കാഞ്ഞങ്ങാട്: സോഷ്യലിസ്റ്റ് നേതാവ് കെ. ചന്ദ്രശേഖരന്റെ സ്മരണയ്ക്കായി ചന്ദ്രശേഖരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ എട്ടാമത് പുരസ്കാരം ഗ്രന്ഥകാരനും പ്രഭാഷകനും രാജ്യസഭാംഗവുമായ എം.പി.വീരേന്ദ്രകുമാറിന്. ഉന്നതനായ സോഷ്യലിസ്റ്റ്, മികച്ച പാർലമെന്റേറിയൻ, കറപുരളാത്ത ഭരണാധികാരി, സഞ്ചാരസാഹിത്യകാരൻ, ജനപക്ഷ രാഷ്ട്രീയനേതാവ് എന്നീ മേഖലകളിൽ നാടിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് എം.പി. വീരേന്ദ്രകുമാർ എംപിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 11,111 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
മേയ് ആറിന് വൈകുന്നരം നാലിന് കോഴിക്കോട് കെ.പി.കേശവമേനോൻ സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുരസ്കാരം സമ്മാനിക്കുമെന്ന് കെ. ചന്ദ്രശേഖരൻ സ്മാരക ട്രസ്റ്റ് ചെയർമാൻ പി. കോരൻ, ട്രഷറർ എ.വി. രാമകൃഷ്ണൻ, ടി. മുഹമ്മദ് അസ്ലം, എൻ.ജെ. ജോയ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. എം.കെ. രാഘവൻ എംപി പ്രശംസാപത്രം സമർപ്പിക്കും. സി.കെ. ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തും. ആലംങ്കോട് ലീലാകൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും.
കെ. ചന്ദ്രശേഖരൻ സ്മാരക പുരസ്കാരം വീരേന്ദ്രകുമാറിന്
02:40 AM Apr 29, 2017 | Deepika.com