കോട്ടയം: മുട്ടത്തു വർക്കി ഫൗണ്ടേഷന്റെ സാഹിത്യ അവാർഡ് ടി.വി. ചന്ദ്രന്റെ പൊന്തൻമാട സിനിമയുടെ തിരക്കഥയ്ക്ക്. മുട്ടത്തുവർക്കിയുടെ 29-ാം ചരമവാർഷിക ദിനമായ മേയ് 28നു തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും പ്രഫ. പി.ആർ.സി. നായർ രൂപകൽപന ചെയ്ത ശിൽപവുമാണ് അവാർഡ്.
ശ്രീകുമാരൻ തന്പിയെ സമ്മേളനത്തിൽ ആദരിക്കും. തിരക്കഥയുടെ അടിസ്ഥാനത്തിലാണു ഇത്തവണ അവാർഡ് നൽകിയത്. വിജയകൃഷ്ണൻ, വി.കെ. ജോസഫ്, എം.ജി. രാധാകൃഷ്ണൻ എന്നിവർ ഉൾപ്പെടുന്ന അന്തിമ വിധിനിർണയ സമിതിയാണു അവാർഡ് ആധാരമായ തിരക്കഥ തെരഞ്ഞെടുത്തത്. പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ടി.എം. സെബാസ്റ്റ്യൻ, സെക്രട്ടറി മാത്യു ജെ. മുട്ടത്ത്, പി.ആർ. വേദവ്യാസൻ, കുര്യൻ വർഗീസ്, തോമസുകുട്ടി പാലാത്ര എന്നിവർ പങ്കെടുത്തു.
പൊന്തൻമാട തിരക്കഥയ്ക്ക് മുട്ടത്തുവർക്കി സാഹിത്യപുരസ്കാരം
02:40 AM Apr 29, 2017 | Deepika.com