ഇരിങ്ങാലക്കുട: കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 154 എൻജിനിയറിംഗ് കോളജുകളിലെ ബിടെക് ഒന്നാം സെമസ്റ്റർ പരീക്ഷാഫലം പുറത്തുവന്നപ്പോൾ 85.8 ശതമാനം വിജയത്തോടെ ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജ് ഒന്നാമതെത്തി.
എൻജിനിയറിംഗ് കോളജിൽ ചേർന്ന അനുമോദന യോഗം സിഎംഐ ദേവമാതാ പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ചു. എഡ്യുക്കേഷണൽ കൗണ്‍സിലർ ഫാ. ഷാജു എടമന വിദ്യാർഥികളെ അനുമോദിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. സജീവ് ജോണ്‍, ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, കോളജ് ചെയർമാൻ എൻ.എ.എസ്. പ്രജുൽ, വൈസ് ചെയർമാൻ ശിൽപ ശിവദാസ് എന്നിവർ ആശംസകൾ നേർന്നു. കോളജിലെ ഒന്നാം റാങ്കുകാരി സീനിയ ജോണി നന്ദി പറഞ്ഞു.
ക്രൈസ്റ്റ് എൻജിനിയറിംഗ് കോളജ് ഒന്നാമത്
02:40 AM Apr 29, 2017 | Deepika.com