തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) ഡയറക്ടറായി പാട്ടീൽ അജിത് ഭാഗവത് റാവുവിനെ നിയമിച്ചു. തുറമുഖ ഡയറക്ടറുടെ അധിക ചുമതലയും പാട്ടീൽ അജിത്ത് വഹിക്കും. തുറമുഖ ഡയറക്ടറായിരുന്നു.
കെഎസ്ടിപി ഡയറക്ടറുടെ താത്കാലിക ചുമതല റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എൻജീനിയർ പി.കെ. സതീശൻ വഹിച്ചുവരികയായിരുന്നു. തുടർന്നാണ് ഐഎഎസ് ഉദ്യോഗസ്ഥനെ കെഎസ്ടിപി പദ്ധതിയുടെ തലപ്പത്തു കൊണ്ടുവരാൻ മുഖ്യമന്ത്രി തീരുമാനമെടുത്തത്.
അജിത് പാട്ടീൽ കെഎസ്ടിപി ഡയറക്ടർ
02:34 AM Apr 28, 2017 | Deepika.com