മൂന്നാറിൽ തമിഴ് നേതാക്കളെ ഇറക്കി ബിജെപി

02:34 AM Apr 28, 2017 | Deepika.com
മൂ​​ന്നാ​​ർ: പൊ​​ന്പി​​ള ഒ​​രു​​മൈ​​യു​​ടെ സ​​മ​​ര​​ത്തി​​നു പി​​ന്തു​​ണ അ​​റി​​യി​​ച്ച് ത​​മി​​ഴ്നാ​​ട്ടി​​ൽ​നി​​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ. ​ത​​മി​​ഴ്നാ​​ട് ബി​​ജെ​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ത​​മി​​ഴി​​സൈ സൗ​​ന്ദ​​ർ​​രാ​​ജ​​നാ​​ണു പി​​ന്തു​​ണ​​യു​​മാ​​യി മൂ​​ന്നാ​​റി​​ലെ​​ത്തി​​യ​​ത്.

പൊ​​ന്പി​​ള ഒ​​രു​​മൈ സ​​മ​​ര​​ത്തി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ക്ക​​ാനാ​​ണു വ​​ര​​വെ​​ന്നു നേ​​തൃ​​ത്വം അ​​റി​​യി​​ക്കു​​ന്പോ​​ഴും പാ​​ർ​​ട്ടി​​ക്കു വേ​​രോ​​ട്ട​​മു​​ണ്ടാ​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​യി ഇ​​തി​​നെ വി​​ല​​യി​​രു​​ത്തു​​ന്നു​​ണ്ട്. ത​​മി​​ഴ് വം​​ശ​​ജ​​ർ ഏ​​റെ​​യു​​ള്ള മൂ​​ന്നാ​​റി​​ൽ വൈ​​കാ​​രി​ക​മാ​യാ​ണ് ഇ​​വ​​ർ പ്ര​​സം​​ഗി​​ച്ച​​ത്. പ്ര​സം​ഗ​ത്തി​ൽ സി​പി​എ​​മ്മി​​നെ ക​​ട​​ന്നാ​​ക്ര​​മി​​ച്ചു പൊ​​ന്പി​​ള ഒ​​രു​​മൈ സ​​മ​​ര​​ത്തി​​നു ബി​ജെ​പി ന​​ൽ​​കു​​ന്ന പി​​ന്തു​​ണ​​യി​​ലൂ​​ടെ രാ​​ഷ്‌​ട്രീ​​യ മു​​ന്നേ​​റ്റ​മാ​ണു ബി​ജെ​പി ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.
ത​​മി​​ഴ്നാ​​ടി​​ലെ പ്ര​​മു​​ഖ രാ​ഷ്‌​ട്രീ​​യ നേ​​താ​​വാ​​യി​​രു​​ന്ന കു​​മ​​രി അ​​ന​​ന്ത​​ന്‍റെ പു​​ത്രി​​യാ​​ണു ത​​മി​​ഴി​​സൈ. തീ​​പ്പൊ​​രി പ്ര​സം​​ഗ​​ക​​യാ​​യ ത​​മി​​ഴി​​സൈ ത​​മി​​ഴ്നാ​​ട്ടി​​ൽ മു​​ക്കി​​ലും മൂ​​ല​​യി​​ലും അ​​റി​​യ​​പ്പെ​​ടു​​ന്ന വ്യ​​ക്തി​​യാ​​ണ്. ത​​മി​​ഴ് ചാ​​ന​​ലു​​ക​​ളി​​ലും സാ​​ംസ്കാ​​രി​​ക വേ​​ദി​​ക​​ളി​​ലും നി​​ര​​ന്ത​​ര​​സാ​​ന്നി​​ധ്യ​​മാ​​യ ത​​മി​​ഴി​​സൈ പി​ന്നീ​ടു ബി​ജെ​പി​​യി​​ൽ ചേ​​രു​​ക​​യാ​​യി​​രു​​ന്നു. 2005ൽ ​​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി തു​​ട​​ങ്ങി​​യ ത​​മി​​ഴി​​സൈ 2013ൽ ​​ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി​​യു​മാ​യി.

ത​​മി​​ഴ്സൈ​​യെ മൂ​​ന്നാ​​റി​​ലെ​​ത്തി​​ച്ച​​തു വ​​ഴി കോ​​ണ്‍​ഗ്ര​​സി​​നെ മ​റി​ക​ട​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ഇതിനിടെ നിരാഹാരം നടത്തിയിരുന്ന സി.ആർ. നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി. മറ്റോരു ആപ് പ്രവർത്തകൻ സമരം തുടരും. അതേസമയം ആംആദ്മി സമരത്തിൽ നിന്ന് പിൻമാറണമെന്ന് പൊന്പിള ഒരുമൈ നേതാവ് ഗോമതി ആവശ്യപ്പെട്ടു. പിൻതുണമാത്രം മതിയെന്ന് ഗോമതി പറഞ്ഞു.