തിരുവനന്തപുരം: മൂന്നാർ ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽ 2717.3 ഏക്കർ സ്ഥലവും മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ പരിധിയിൽ മുളങ്ങാമുട്ടി ഭാഗത്ത് ഒരേക്കർ സ്ഥലവും കൈയേറപ്പെട്ടതായി വനം മന്ത്രി കെ. രാജു പി.സി. ജോർജിനെ അറിയിച്ചു.
സതേണ്‍ സർക്കിൾ കൊല്ലം-46.84 ഏക്കർ, ഹൈറേഞ്ച് സർക്കിൾ കോട്ടയം-4932.82, സെൻട്രൽ സർക്കിൾ തൃശൂർ-683.46, ഈസ്റ്റേണ്‍ സർക്കിൾ പാലക്കാട്-9769.13, നോർത്തേണ്‍ സർക്കിൾ കണ്ണൂർ-5279.29, ഫീൽഡ് ഡയറക്ടർ കോട്ടയം-13.36, വൈൽഡ് ലൈഫ് സർക്കിൾ പാലക്കാട്-476.95, എന്നിങ്ങനെയാണ് കൈയേറ്റങ്ങളെ സംബന്ധിച്ച മറ്റു കണക്കുകൾ. 2016 മാർച്ച് വരെ ആകെ 21201.86 ഏക്കർ ഭൂമി കൈയേറപ്പെട്ടിട്ടുണ്ട്.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം വനംകൊള്ളയ്ക്കെതിരെ 510 കേസുകൾ രജിസ്റ്റർ ചെയ്തതായി എ.എൻ. ഷംസീറിനെ മന്ത്രി അറിയിച്ചു. കഴിഞ്ഞ സാന്പത്തിക വർഷം സംസ്ഥാനത്ത് 3180.18 ഹെക്ടർ വനമേഖലയിൽ കാട്ടുതീ ബാധിച്ചതായി മുല്ലക്കര രത്നാകരനെയും മന്ത്രി അറിയിച്ചു.
മൂന്നാർ ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽ 2717.3 ഏക്കർ സ്ഥലം കൈയേറി
02:34 AM Apr 28, 2017 | Deepika.com